പ്രതീഷ് ബാബു
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു
ബംഗളൂരു: മത്തിക്കരെ അയ്യപ്പ ബേക്കറി ജീവനക്കാരനായിരുന്ന കണ്ണൂർ കുടുക്കി മൊട്ട ഏച്ചൂർ കോട്ടം റോഡ് പുതുശ്ശേരി പങ്കജ് വിലാസിൽ ചാത്തുക്കുട്ടി നമ്പ്യാരുടെയും പി. പാർവതിയമ്മയുടെയും മകൻ പ്രതീഷ് ബാബു (55) ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു.
ബുധനാഴ്ച രാവിലെ 10ന് യശ്വന്ത്പുര ഗോകുല ഏരിയയിലാണ് സംഭവം. ഭാര്യ: സി.പി. ബേബി. മക്കൾ: വരുൺ ബാബു, ബേബി വർണ. സഹോദരങ്ങൾ: വിജയരാജൻ, പുഷ്പജ (റിട്ട. അധ്യാപിക മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ), വിശാലാക്ഷി, വസന്തകുമാരി, പരേതരായ ജയരാജൻ, പങ്കജവല്ലി, പ്രേമജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.