മുതിര്‍ന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ജെ.ഡി.എസ്

നിര്‍മിച്ച ആക്ഷേപഹാസ്യമായ വിഡിയോയില്‍നിന്ന്

കോൺഗ്രസ് നേതാക്കൾക്കെതിരെ ആക്ഷേപഹാസ്യ വിഡിയോയുമായി ജെ.ഡി.എസ്

ബംഗളൂരു: മുതിര്‍ന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് മുഖേന നിർമിച്ച ആക്ഷേപഹാസ്യ വിഡിയോയുമായി ജെ.ഡി.എസ്. ഈ പ്ലേ ലിസ്റ്റ് ഏറ്റവും അനുയോജ്യം എന്ന ടാഗോടെ സമൂഹമാധ്യമമായ എക്സിലാണ് ജനദാതള്‍ സെക്കുലര്‍ വിഡിയോ പോസ്റ്റ് ചെയ്തത്.

ഫെബ്രുവരി 11ന് പോസ്റ്റ് ചെയ്ത വിഡിയോയില്‍ മാധ്യമപ്രവര്‍ത്തക, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ചിക്കബെല്ലാപുർ എം.എൽ.എ പ്രദീപ് ഈശ്വർ എന്നിവരുടെ എ.ഐ നിർമിത രൂപങ്ങളോട് ‘നിങ്ങൾ ഏത് പാട്ടാണ് കേൾക്കുന്നത്?’ എന്നു ചോദിക്കുന്നു. അതിനു മറുപടിയായി സിദ്ധരാമയ്യയുടെ പ്രതികരണം ‘നുങ്കോന ബാ’ (സർക്കിൾ ഇൻസ്പെക്ടർ എന്ന സിനിമയിൽനിന്ന്) എന്ന് മറുപടി പറയുന്നു. ‘വരൂ, നമുക്ക് വിഴുങ്ങാം’ എന്നാണ് വരികളുടെ അർഥം. പൊതു ഫണ്ടിന്‍റെ ദുരുപയോഗത്തിനെതിരെയുള്ള ഒരു പരാമര്‍ശമാണിത്. ഡി.കെ. ശിവകുമാറിന്‍റെ മറുപടി ‘നമ്മളെല്ലാവരും കള്ളന്മാരാണ്’ എന്ന് അര്‍ഥമുള്ള ‘കള്ളരു നാവെല്ലരു’ (എസ്.പി ഭാർഗവിയിൽനിന്ന്) എന്നും. പ്രദീപ് ഈശ്വർ ‘എനിക്ക് ഭ്രാന്താണ്’ എന്ന അര്‍ഥമുള്ള പോർക്കി ഹുച്ച വെങ്കട്ടിലെ ‘ഹുച്ച വെങ്കട്ട് നാനു’ എന്നും മറുപടി പറയുന്ന 32 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് ജെ.ഡി.എസ് നിർമിച്ചത്. സംസ്ഥാന സർക്കാറിനെതിരെ ജെ.ഡി.എസ് നടത്തുന്ന തുടർച്ചയായ ഓൺലൈൻ ആക്രമണത്തിന്‍റെ ഭാഗമാണ് പോസ്റ്റ്. ഇതിന് മുമ്പും കോണ്‍ഗ്രസ് സര്‍ക്കാറിനെ അധിക്ഷേപിച്ച് നിരവധി വിഡിയോകള്‍ ജെ.ഡി.എസ് പുറത്തിറക്കിയിട്ടുണ്ട്.

Tags:    
News Summary - JDS releases satirical video against Congress leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.