കെ.ആർ പുരം ഐ.ടി.ഐ കമ്പനിക്ക് മുന്നിൽ തുടരുന്ന ജീവനക്കാരുടെ അനിശ്ചിതകാല സമരം
Posted On
date_range Updated On
date_range ആയിരം ദിവസം പിന്നിട്ട് ഐ.ടി.ഐ സമരം
ബംഗളൂരു: പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു കെ.ആർ പുരം ഐ.ടി.ഐ ജീവനക്കാർ നടത്തിവരുന്ന സമരം 1000 ദിവസം പിന്നിട്ടു. 80 ജീവനക്കാരെയാണ് 2021 ഡിസംബർ ഒന്നിന് പിരിച്ചുവിട്ടത്.
2022 മാർച്ച് 17ന് മാനേജ്മെന്റും തൊഴിലാളി യൂനിയനും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം 35 പേരെ ഒരു ഘട്ടത്തിലും ശേഷിക്കുന്നവരെ അടുത്ത ഘട്ടത്തിലും തിരിച്ചെടുക്കാൻ ധാരണയായിരുന്നു. ഇത് പാലിക്കപ്പെട്ടില്ലെന്ന് എ.ഐ.സി.സി.ടി സെക്രട്ടറി അപ്പണ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.