Representational Image
Posted On
date_range Updated On
date_range അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്
ബംഗളൂരു: മാണ്ഡ്യയിൽ ജെ.ഡി-എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചു കോൺഗ്രസ് പ്രവർത്തകർക്ക് കർണാടക ഹൈകോടതി ജീവപര്യന്തം തടവ് വിധിച്ചു. പ്രതികളെ കുറ്റമുക്തരാക്കിയ വിചാരണ കോടതി വിധി തള്ളിയാണ് ഹൈകോടതി ഉത്തരവ്.
2011 ജനുവരി ആറിന് ജെ.ഡി-എസ് പ്രവർത്തകൻ ചിക്കയ്യ കൊല്ലപ്പെട്ട കേസിൽ ബി. യാരഹള്ളി സ്വദേശികളായ വൈ.ഡി. ഉമേഷ, ആത്മാനന്ദ, ശിവ, വി.സി. രഞ്ജിത് എന്ന പുനീത്, വി.കെ. നന്ദീഷ എന്നിവരെയാണ് ഹൈകോടതി ശിക്ഷിച്ചത്. കേസിലെ മറ്റു 10 പ്രതികളെ വിചാരണ കോടതി വിട്ടയച്ചത് ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.