അബിൽ എബ്രഹാം, സൗമിനി ദാസ്
ഇടുക്കി സ്വദേശിയും യുവതിയും ഫ്ലാറ്റിൽ മരിച്ച നിലയിൽ
ബംഗളൂരു: മലയാളി യുവാവിനെയും ബംഗാൾ സ്വദേശിയായ യുവതിയെയും ബംഗളൂരുവിലെ അപ്പാർട്മെന്റിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി കീരഞ്ചിറക്കുന്നേൽ കെ.സി. അബ്രഹാമിന്റെ മകൻ അബിൽ എബ്രഹാം (29), കൊൽക്കത്തയിലെ സൗമിനി ദാസ് (20) എന്നിവരെയാണ് കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയോടെ കൊത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദൊഡ്ഡഗുബ്ബിയിലെ സ്വകാര്യ അപ്പാർട്മെന്റിലാണ് സംഭവം. മൂന്നുദിവസം മുമ്പാണ് ഇവർ ഇവിടെ താമസം തുടങ്ങിയത്. നാലാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. പുക ഉയരുന്നതു കണ്ട് അയൽക്കാർ വാതിൽ തകർത്ത് രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിലും മരിച്ചു. കൊത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹിതയായ സൗമിനി ദാസ് മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. നഴ്സിങ് പഠനം കഴിഞ്ഞ അബിൽ നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹങ്ങൾ വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.