Posted On
date_range Updated On
date_range സർക്കാറിനെ താൻവിമർശിച്ചില്ല;പ്രശംസിക്കുന്നു-ദേശ്പാണ്ഡെ
മംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ഗാരന്റി പദ്ധതികളെ എതിർക്കുന്നില്ലെന്നും അഭിനന്ദിക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നിയമസഭാംഗം ആർ.വി. ദേശ്പാണ്ഡെ തിങ്കളാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. ചിലർ തന്റെ വാക്കുകൾ തെറ്റിദ്ധരിച്ചു. ഗാരന്റി പദ്ധതികളെ താൻ എതിർക്കുന്നു എന്ന വ്യാജ വാർത്ത അവർ പ്രചരിപ്പിച്ചത് നിർഭാഗ്യകരമാണ്.
പദ്ധതികൾ കാരണം സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സിദ്ധരാമയ്യ സർക്കാറിന്റെ ജനപക്ഷ ഭരണത്തെ താൻ പ്രശംസിച്ചിട്ടുണ്ട്, വിമർശിച്ചിട്ടില്ല എന്നും ദേശ്പാണ്ഡെ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.