Posted On
date_range Updated On
date_range വയോധികന്റെ ഗൂഗ്ൾ പേ വഴി ഹോം നഴ്സ് 9.8 ലക്ഷം തട്ടി
മംഗളൂരു: ഗൂഗ്ൾ പേമെന്റ് പിൻ നമ്പർ കൈക്കലാക്കിയ ഹോം നഴ്സ് വയോധികന്റെ 9.8 ലക്ഷം രൂപ തട്ടിയതായി പരാതി. കാർക്കള കസബയിലെ കെ.വി. ശശിധറാണ് (75) തട്ടിപ്പിനിരയായത്. സംഭവത്തിൽ ഹോം നഴ്സ് എം. കാർത്തിക്, ഇയാളെ ഏർപ്പാട് ചെയ്ത എലൈറ്റ് കെയർ ഏജൻസി പ്രതിനിധി രത്നാകരൻ എന്നിവരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.
മണി ട്രാൻസ്ഫർ ഇടപാടിനിടെ ശശിധറിന്റെ ഗൂഗ്ൾ പേ പിൻ നമ്പർ കാർത്തിക് നിരീക്ഷിച്ചതായി പരാതിയിൽ പറയുന്നു. ഈ പിൻ ഉപയോഗിച്ച് ശശിധറിന്റെ അക്കൗണ്ടിൽനിന്ന് 9.8 ലക്ഷം രൂപ ഗൂഗ്ൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.