Posted On
date_range Updated On
date_range ഹെബ്ബാൾ-സിൽക്ക് ബോർഡ് തുരങ്കപാത: ഡി.പി.ആർ കരാറായി
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഹെബ്ബാൾ-സിൽക്ക് ബോർഡ് 18 കിലോ മീറ്റർ തുരങ്കപാതയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) രണ്ടു മാസത്തിനകം സമർപ്പിക്കുന്നതിനുള്ള കരാർ നടപടികൾ പൂർത്തിയായി. 9.4 കോടി രൂപയുടെ കരാർ റോഡിഗ് കൺസൽട്ടൻസ് എന്ന കമ്പനിയാണ് ഏറ്റെടുത്തത്. അടുത്ത ജനുവരിയിൽ തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയുടെ നിർമാണ ചെലവ് ഉൾപ്പെടെ കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പം സ്വകാര്യ നിക്ഷേപം ആവശ്യമാണോയെന്നും പരിശോധിക്കും. പദ്ധതി സംബന്ധിച്ച പരാതിയും നിർദേശങ്ങളും കൂടി സ്വീകരിച്ചാകും റിപ്പോർട്ട് തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.