നാഗരാജ്
Posted On
date_range Updated On
date_range ആരോഗ്യപ്രവർത്തകൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
ബംഗളൂരു: ശിവമൊഗ്ഗ ജില്ലയിൽ ആരോഗ്യവിഭാഗം ജീവനക്കാരൻ ഡെങ്കിപ്പനി ബാധിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച മരിച്ചു. സാഗര താലൂക്ക് ഗവ. ആശുപത്രിയിലെ ഡയാലിസിസ് ഡിവിഷനിൽ പ്രവർത്തിക്കുന്ന സി.എ. നാഗരാജാണ്(35) ശിവമൊഗ്ഗയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഏതാനും ദിവസം മുമ്പ് ഡെങ്കിപ്പനി സ്ഥിരീകരിച്ച യുവാവിനെ വിദഗ്ദ്ധ ചികിത്സക്കായാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിക്കാതെ മരണം സംഭവിച്ചു. പ്രമേഹരോഗി കൂടിയായിരുന്നു എന്ന് ഡെങ്കി മരണം സ്ഥിരീകരിച്ച സാഗര താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. പരപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.