തസ്ലീം
Posted On
date_range Updated On
date_range നീന്താനിറങ്ങി പുഴയിൽ മുങ്ങി മരിച്ചു
മംഗളൂരു: ദക്ഷിണ കന്നട പുത്തൂർ കയ്യൂർ ഗ്രാമത്തിൽ എറക്കര ഗൗരി പുഴയിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. മഡവു കട്ടത്തരുവിലെ ഹാജം ഹാജിയുടെ മകനും രണ്ടാം വർഷ പിയു വിദ്യാർഥിയുമായ തസ്ലീം ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം നീന്തുകയായിരുന്ന തസ്ലീം ഞായറാഴ്ച വൈകുന്നേരമാണ് മുങ്ങിപ്പോയത്. മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിൽ വിഫലമായിരുന്നു.നീന്തിയ കടവിൽ നിന്നു തന്നെയാണ് മൃതദേഹം കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.