ബംഗളൂരു: ലോക പൈതൃക ദിനമായ ഏപ്രില്‍ 18 ന് മൈസൂരു റെയില്‍വേ മ്യൂസിയത്തിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ വാർത്തക്കുറിപ്പിൽ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് സന്ദർശക സമയം.
സാംസ്കാരികവും ചരിത്രപരവുമായ പൈതൃക സംരക്ഷണത്തിന്റെ ആവശ്യകത പുതുതലമുറക്ക് മനസ്സിലാക്കി നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. പൈതൃക സംരക്ഷണം എന്ന വിഷയത്തില്‍ പോസ്റ്റര്‍ നിർമാണം, ചിത്ര രചന എന്നീ മത്സരങ്ങളും പൊതുജനങ്ങൾക്കായി നടത്തും. പ്രായ വ്യത്യാസമനുസരിച്ച് മൂന്നു വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.