ശ്രീനാരായണ സമിതി സർജാപുര ഗുരു മന്ദിരത്തിന് ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിൽനിന്ന്
ബംഗളൂരു: ശ്രീനാരായണ സമിതി സർജാപുര ഗുരുദേവ അയ്യപ്പ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയുടെ ഭാഗമായി ഗുരുമന്ദിര ശിലാസ്ഥാപനം നടത്തി. സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ ശിലാസ്ഥാപനം നിർവഹിച്ചു. പ്രസിഡന്റ് എൻ. രാജമോഹൻ, ജോയന്റ് ട്രഷറർ എ.ബി. അനൂപ്, വനിത വിങ് ചെയപേഴ്സൻ വൽസല േമാഹൻ, വൈസ് ചെയർപേഴ്സൻ ദീപ അനിൽ, വൈസ് പ്രസിഡന്റുമാരായ എസ്. രാമചന്ദ്രൻ, ലോലമ്മ, ജോയന്റ് സെക്രട്ടറിമാരായ ഷിനുൺ, അനിൽ കുമാർ, ബോർഡ് അംഗങ്ങളായ ശ്രീജ സുഗതൻ, ജ്യോതിശ്രീ, അനിൽ എസ് പണിക്കർ, സത്യവാൻ തുടങ്ങിയവർ നേതൃത്വം നൽകി. പൂജാകർമങ്ങൾക്ക് വിപിൻശാന്തി കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.