കെ.​എ​സ്. ഈ​ശ്വ​ര​പ്പ

മു​ൻ ഉ​പ മു​ഖ്യ​മ​ന്ത്രി കെ.​എ​സ്. ഈ​ശ്വ​ര​പ്പ ബി.​ജെ.​പി വി​മ​ത സ്ഥാ​നാ​ർ​ഥി

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​വേ​രി മ​ണ്ഡ​ല​ത്തി​ൽ ത​ന്റെ മ​ക​ൻ കെ.​ഇ. കാ​ന്തേ​ശി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ൻ ഉ​പ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ കെ.​എ​സ്. ഈ​ശ്വ​ര​പ്പ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​യാ​വു​ന്നു. വെ​ള്ളി​യാ​ഴ്ച ശി​വ​മൊ​ഗ്ഗ ബ​ഞ്ജാ​ര ഭ​വ​നി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത അ​നു​യാ​യി​ക​ളു​ടെ യോ​ഗ​ത്തി​ൽ താ​ൻ ശി​വ​മൊ​ഗ്ഗ മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി പാ​ർ​ല​മെ​ന്റ​റി ബോ​ർ​ഡ് അം​ഗ​വു​മാ​യ ബി.​എ​സ്. ​യെ​ദി​യൂ​ര​പ്പ ത​ന്നെ ച​തി​ച്ചു​വെ​ന്ന് ഈ​ശ്വ​ര​പ്പ പ​റ​ഞ്ഞു. ത​ന്റെ മ​ക​ന് വാ​ഗ്ദാ​നം​ചെ​യ്ത ഹാ​വേ​രി മ​ണ്ഡ​ല​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ എം.​എ​ൽ.​എ​യാ​ണ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി. ​യെ​ദി​യൂ​ര​പ്പ​യു​ടെ ഉ​റ​പ്പി​ൽ വി​ശ്വ​സി​ച്ച് മ​ക​നു​വേ​ണ്ടി ഹാ​വേ​രി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

കേ​ന്ദ്ര കൃ​ഷി സ​ഹ​മ​ന്ത്രി ശോ​ഭ ക​ര​ന്ത് ലാ​ജെ​ക്ക് ​യെ​ദി​യൂ​ര​പ്പ സീ​റ്റ് ന​ൽ​കി. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​നും സീ​റ്റ് കൊ​ടു​ത്തു. ത​ന്റെ മ​ക​നെ പ​റ​ഞ്ഞ് പ​റ്റി​ച്ചു. യെ​ദി​യൂ​ര​പ്പ​യു​ടെ മ​ക​ൻ ബി.​വൈ. രാ​ഘ​വേ​ന്ദ്ര ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് ശി​വ​മൊ​ഗ്ഗ.

Tags:    
News Summary - Former Deputy Chief Minister K.S. Eshwarappa is a rebel BJP candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.