ബി.​എം. സു​കു​മാ​ർ ഷെ​ട്ടി ഡി.​കെ. ശി​വ​കു​മാ​റി​നെ

സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മു​ൻ ബൈ​ന്തൂ​ർ ബി.​ജെ.​പി എം.​എ​ൽ.​എ സു​കു​മാ​ർ ഷെ​ട്ടി കോ​ൺ​ഗ്ര​സി​ലേ​ക്ക്

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ലെ ബൈ​ന്തൂ​ർ മു​ൻ എം​എ​ൽ​എ​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ ബി.​എം. സു​കു​മാ​ർ ഷെ​ട്ടി കോ​ൺ​ഗ്ര​സി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ചു. പാ​ർ​ട്ടി​യി​ലെ സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രു​ടെ സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം നെ​മ്പു​വി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ബൈ​ന്തൂ​ർ മേ​ഖ​ല​യി​ൽ ബി.​ജെ.​പി വ​ള​ർ​ത്തി​യ ത​ന്നെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ത​രാ​തെ ത​ഴ​ഞ്ഞു. കാ​ൽ​ല​ക്ഷം വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച ത​നി​ക്കി​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ കാ​ൽ​കാ​ശി​ന്റെ വി​ല​യി​ല്ല.

ആ​ൾ​ബ​ല​വും അ​ധ്വാ​ന പാ​ര​മ്പ​ര്യ​വും ഉ​ള്ള​വ​രെ ത​ഴ​യു​ന്ന ബി.​ജെ.​പി ക​ർ​ണാ​ട​ക​യി​ൽ ത​ക​രു​ക​യാ​ണെ​ന്ന് സു​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ സ​ന്ദ​ർ​ശി​ച്ച​താ​യും കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു​വെ​ന്നും ഷെ​ട്ടി അ​റി​യി​ച്ചു.

Tags:    
News Summary - Former Baintoor BJP MLA Sukumar Shetty to Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.