വൈദ്യുതി പ്രശ്നങ്ങളോ, വാട്സ്ആപ്പിൽ പരാതി പറയാം

ബംഗളൂരു: വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അധികൃതരെ വാട്സ്ആപ്പിൽ അറിയിക്കാം. ഇതിനായി നഗരത്തിലെ വൈദ്യുതി വിതരണ കമ്പനിയായ ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) വാട്‌സ്ആപ് ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി. വിവിധ മേഖലകൾക്കായി പ്രത്യേക നമ്പറുകളാണുള്ളത്.

തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കവും വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങളും ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ അറിയിക്കാം. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് സന്ദേശം അയക്കുകയോ ചിത്രങ്ങളോ വിഡിയോകളോ അയക്കുകയോ ചെയ്യാം.

ഉടന്‍ തന്നെ ആവശ്യമായ നടപടി സ്വീകരിക്കും. മഴക്കാലം ശക്തമാകുന്നതോടെ വൈദ്യുതി മുടക്കം പതിവാകാന്‍ ഇടയുണ്ട്. ഇപ്പോള്‍ത്തന്നെ ബംഗളൂരുവിലെ വൈദ്യുതി മുടക്കത്താൽ നഗരവാസികൾവലയുകയാണ്. പലപ്പോഴും വൈദ്യുതി മുടക്കം മണിക്കൂറുകൾ നീണ്ടുനിൽക്കും. 

Tags:    
News Summary - For electricity problems, you can complain on WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.