Posted On
date_range Updated On
date_range കുടകിലെ റസിഡൻഷ്യൽ സ്കൂളിൽ തീപിടിത്തം; രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
മംഗളൂരു: കുടക് ജില്ലയിലെ മടിക്കേരിയിൽ ഹർമന്ദിർ റസിഡൻഷ്യൽ സ്കൂളിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ വിദ്യാർഥി മരിച്ചു. മടിക്കേരി താലൂക്കിലെ ചെട്ടിമാണി ഗ്രാമത്തിൽനിന്നുള്ള രണ്ടാം ക്ലാസ് വിദ്യാർഥി പുഷ്പകാണ് (ഏഴ്) മരിച്ചത്.
പുലർച്ചെയാണ് 30 വിദ്യാർഥികൾ അന്തേവാസികളായ സ്കൂളിൽ തീപിടിത്തമുണ്ടായത്. ബാക്കി 29 വിദ്യാർഥികളെ മടിക്കേരി ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ച് രക്ഷപ്പെടുത്തി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.