Posted On
date_range Updated On
date_range പാർക്ക് ചെയ്യുന്നതിനിടെ പിതാവിന്റെ കാറിടിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ബംഗളൂരു: കാർ പാർക്ക് ചെയ്യുന്നതിനിടെ പിതാവിന്റെ കാറിനടിയിൽപെട്ട് രണ്ട് വയസ്സുകാരിയായ മകൾക്ക് ദാരുണാന്ത്യം. ബംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ടിന് സമീപം കഴിഞ്ഞദിവസം രാത്രി 11.30 ഓടെയാണ് സംഭവം. ചന്നപട്ടണയിൽ വിവാഹത്തിന് പങ്കെടുത്ത ശേഷം തിരിച്ചെത്തിയതായിരുന്നു കുടുംബം.
വാഹനത്തിലുണ്ടായിരുന്ന സാധനങ്ങൾ ഇറക്കിവെച്ച ശേഷം കാർ നിർത്തിയിടുന്നതിനിടെയാണ് കുട്ടി കാറിനടിയിൽപ്പെട്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.