Posted On
date_range Updated On
date_range എസ്.കെ.ജെ.എം തഖ്വിയ സംഗമവും ഫാമിലി മീറ്റും ഇന്ന്
ബംഗളൂരു: ബംഗളൂരു ജില്ലാ ജംഇയ്യതുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തഖ്വിയ സദർ സംഗമവും ഫാമിലി മീറ്റും ബുധനാഴ്ച നടക്കും.
രാവിലെ ഏഴിന് മൈസൂർ റോഡ് എം.എം.എ ക്രസൻറ് സ്കൂളിലെ എ.ബി ഖാദർ ഹാജി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സദർ സംഗമത്തിൽ ബംഗളൂരു സൗത്ത്, നോർത്ത് റെയിഞ്ചുകളിലെ 30 മദ്റസകളിലെ നൂറോളം അധ്യാപകർ പങ്കെടുക്കും. ബംഗളൂരു നോർത്ത് റെയിഞ്ച് ട്രഷറർ ശംസുദ്ദീൻ കൂടാളി യോഗം ഉദ്ഘാടനം ചെയ്യും.
രാത്രി എട്ടിന് അൽ ഉസ്ര ഫാമിലി മീറ്റ് നടക്കും. ഡോ. സാലിം ഫൈസി കൊളത്തൂർ ക്ലാസെടുക്കും. എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് യോഗം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.