പി.​കെ. രാ​ഘ​വ​ൻ മെ​മ്മോ​റി​യ​ൽ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ പു​ര​സ്കാ​രം ശ്രീ​ക​ല പി. ​വി​ജ​യ​ൻ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജേ​ക്ക​ബ് സാം​സ​ണി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു

ശ്രീകല പി. വിജയന് ഇംഗ്ലീഷ് സാഹിത്യ പുരസ്കാരം

ബംഗളൂരു: കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്പരം വായനക്കൂട്ടം ഏർപ്പെടുത്തിയ ഈ വർഷത്തെ പി.കെ. രാഘവൻ മെമ്മോറിയൽ ഇംഗ്ലീഷ് സാഹിത്യ പുരസ്കാരം ശ്രീകല പി. വിജയൻ പ്രശസ്ത സാഹിത്യകാരൻ ഡോ. ജേക്കബ് സാംസണിൽനിന്ന് ഏറ്റുവാങ്ങി.

കോട്ടയം പബ്ലിക് ലൈബ്രറിയിൽ നടന്ന പരസ്പരം വായനക്കൂട്ടത്തിന്റെ പത്തൊമ്പതാമത് വാർഷിക സമ്മേളനത്തിലാണ് പുരസ്കാരം വിതരണം ചെയ്തത്.മൃദുല എന്ന പുസ്തകത്തിനാണ് അവാർഡ്. ബംഗളൂരുവിൽ അധ്യാപികയാണ്. കവയിത്രിയും പ്രവാസി എഴുത്തുകാരിയുമായ രമ പ്രസന്ന പിഷാരടിയുടെ ‘അമ്മുവിന്റെ ഭൂമി’ എന്ന ബാലസാഹിത്യ കൃതിയും പുരസ്കാരത്തിന് അർഹമായിരുന്നു.

ചടങ്ങിൽ സംസ്കൃത സർവകലാശാല മുൻ പി.വി.സി ഡോ. എസ്. രാജശേഖരൻ, ചലച്ചിത്ര സംവിധായകൻ പി.ആർ. ഹരിലാൽ, ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് എന്നിവർ സന്നിഹിതരായി.

Tags:    
News Summary - English Literature Award presented to Srikala P. Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.