വാലിന് മുറിവേറ്റ ഭാനുമതി എന്ന ആന
Posted On
date_range Updated On
date_range സാക്രെബൈലെ സങ്കേതത്തിൽ ആനയുടെ വാൽ മുറിഞ്ഞു
മംഗളൂരു: ശിവ്മൊഗ്ഗ ജില്ലയിലെ പ്രസിദ്ധമായ സാക്രെബൈലെ ആനസങ്കേതത്തിൽ ആനയുടെ വാലറ്റം മുറിഞ്ഞു. ആഴ്ച കഴിഞ്ഞ് ഇക്കാര്യം ശ്രദ്ധയിൽപെട്ട വനം അധികൃതർ മുറിവിൽ മരുന്ന് വെച്ചുകെട്ടി. 18 മാസം ഗർഭിണിയായ ഭാനുമതി എന്ന ആനക്കാണ് പരിക്ക്.
ശുശ്രൂഷക്ക് ശേഷം തുംഗ നദിയിൽ സ്നാനം ചെയ്യിച്ച് ആനയെ മേയാൻ വിട്ടതായി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ പ്രസന്ന കൃഷ്ണ പടഗർ പറഞ്ഞു. മൂർച്ചയുള്ള ആയുധം വാലറ്റത്ത് കുരുങ്ങിയതോടെ ശക്തിയിൽ വലിച്ചപ്പോൾ വാൽ മുറിഞ്ഞുവെന്നാണ് കരുതുന്നത്. ശിവ്മൊഗ്ഗ ടൗണിൽനിന്ന് 14 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആനസങ്കേതം പ്രധാന ആന പരിശീലന കേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.