Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയ വിവരാവകാശ പ്രവർത്തകന് ഇ.ഡി നോട്ടീസ്
ബംഗളൂരു: മൈസൂരു വികസന അതോറിറ്റി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പരാതി നൽകിയ വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച നോട്ടീസ് നൽകി. ബംഗളൂരു ശാന്തിനഗറിലെ മേഖല ഓഫിസിൽ വ്യാഴാഴ്ച രാവിലെ 11ന് ഹാജരാകാനാണ് നിർദേശം.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരാവുന്ന രേഖകളും തെളിവുകളും സഹിതമാണ് ഹാജരാവേണ്ടത്. മുഖ്യമന്ത്രിയുടെ ഭാര്യ ബി.എം. പാർവതി ഭൂമി തിരിച്ചുനൽകിയത് താൻ പരാതിയിൽ ഉന്നയിച്ച ക്രമക്കേടുകൾ ശരിവെക്കുന്നതാണെന്ന് സ്നേഹമയി കൃഷ്ണ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.