Posted On
date_range Updated On
date_range ദസറ: പ്രത്യേക ട്രെയിൻ സർവിസ്
ബംഗളൂരു: ദസറ ആഘോഷത്തോടനുബന്ധിച്ച് ഈ മാസം 11ന് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. യശ്വന്ത്പുര-കാർവാർ സ്പെഷൽ എക്സ്പ്രസ് (06569) 11ന് പുലർച്ച 12.30ന് യശ്വന്തപുരയിൽനിന്ന് പുറപ്പെടുന്ന വണ്ടി വൈകീട്ട് 4.15-ന് കാർവാറിലെത്തും.
കാർവാർ-മൈസൂരു സ്പെഷൽ എക്സ്പ്രസ് (06570) 11ന് രാത്രി 11.30ന് കാർവാറിൽനിന്ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം വൈകീട്ട് 4.40ന് മൈസൂരുവിലെത്തും. കുനിഗൽ, ചന്നരായപട്ടണ, ഹാസൻ, സകലേശ്പുർ, സുബ്രമണ്യ റോഡ്, സൂറത്കൽ, ഉഡുപ്പി, കുന്ദാപുര, ഭട്കൽ, മുരുഡേശ്വർ, കുംത, ഗോകർണ റോഡ്, അംഗോല സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.