Posted On
date_range Updated On
date_range മദ്യപിച്ച് ഡ്രൈവിങ്; 314 പേർക്കെതിരെ കേസ്
ബംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ബംഗളൂരു നഗരത്തിൽ ഒരാഴ്ചക്കിടെ 314 കേസ് രജിസ്റ്റർ ചെയ്തു. ഒക്ടോബർ 21 മുതൽ 27 വരെ നടത്തിയ ട്രാഫിക് ഡ്രൈവിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ കാലയളവിൽ 25,383 വാഹനങ്ങൾ പരിശോധിച്ചു. ബംഗളൂരു നഗരത്തിൽ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചതെന്ന് ട്രാഫിക് വിഭാഗം ജോയന്റ് കമീഷണർ എം.എൻ. അനുഛേദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.