Posted On
date_range Updated On
date_range മയക്കുമരുന്ന് കേസ്: 23 പ്രതികൾക്ക് ജാമ്യം
ബംഗളൂരു: മംഗളൂരുവിലെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു ഡോക്ടർമാരും 19 മെഡിക്കൽ വിദ്യാർഥികളുമടക്കം 23 പേർക്ക് ജാമ്യം അനുവദിച്ചു. വിവിധ കേസുകളിലായി 24 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആദ്യം 13 പേർക്കും പിന്നീട് 10 പേർക്കും മംഗളൂരുവിലെ ചീഫ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയും യു.എസ് പൗരനുമായ നീൽ കിഷോരിലാൽ രാം ജി ഷാ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മംഗളൂരുവിൽ ലഹരിമരുന്ന് എത്തിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.