Posted On
date_range Updated On
date_range കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കരക്കടിഞ്ഞു
മംഗളൂരു: കുന്താപുരം ബീജാഡി ബീച്ചിൽ കുളിക്കുന്നതിനിടെ തിരമാലകളിൽ അകപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം ആഴ്ചക്കുശേഷം കാർവാറിൽ കരക്കടിഞ്ഞു. തുമകൂരു തിപ്തുർ സ്വദേശിയും ഐ.ടി.ഐ വിദ്യാർഥിയുമായ ടി.ആർ. യോഗേഷാണ് (23) മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച കുന്താപുരത്ത് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യോഗേഷ് സുഹൃത്ത് സന്ദീപിനൊപ്പം കടലിൽ ഇറങ്ങുകയായിരുന്നു. മുങ്ങിത്താഴുന്നതിനിടെ സന്ദീപിനെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.