Posted On
date_range Updated On
date_range ഡോംലൂർ മലയാളി അസോസിയേഷൻ ഓണാഘോഷം
ബംഗളൂരു: ഡോംലൂർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ദിരനഗർ എൻ.ഡി.കെ. കല്യാണ മന്ദിരത്തിൽ ഓണാഘോഷം നടന്നു. ഡോംലൂർ രാജ്കുമാർ പ്രതിമയിൽ ഹാരാർപ്പണം നടത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. അസോസിയേഷൻ ചെയർമാൻ നാരായണൻ നായരും മുതിർന്ന അംഗങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു. എന്‍.എ. ഹാരിസ് എം.എൽ.എ, വിവിധ കന്നട സംഘടന ഭാരവാഹികൾ, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ, ഫ്യൂഷൻ മ്യൂസിക്, ഗാനമേള, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.