ഉമർ ഫാറൂഖ്
Posted On
date_range Updated On
date_range സ്കൂട്ടറിൽ ലോറിയിടിച്ച് ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം
മംഗളൂരു: ദേശീയ പാത 66-ൽ ഉള്ളാൾ സങ്കോലിഗെക്ക് സമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.സ്വിഗ്ഗി ഡെലിവറി ബോയ് ദേർളക്കട്ട പനീർ സ്വദേശി അസ്ഹർ എന്ന ഉമർ ഫാറൂഖാണ് (31) മരിച്ചത്. അവിവാഹിതനാണ്. തലപ്പാടിയിൽ ഡെലിവറി കഴിഞ്ഞ് തൊക്കോട്ടേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇതേ ദിശയിൽ വന്ന ലോറി ഇടിച്ച സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ലോറിയുടെ പിൻ ചക്രങ്ങൾ ദേഹത്ത് കയറിയിറങ്ങി യുവാവിന്റെ ദാരുണാന്ത്യം സംഭവിച്ചു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.