Posted On
date_range Updated On
date_range കലമാൻ വേട്ടക്കാർ അറസ്റ്റിൽ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉപ്പിനങ്ങാടി പട്രമെ വനത്തിൽ കലാമാനെ വേട്ടയാടിയ മൂന്നു പേരെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ കെ.വി.കൊട്ട്യപ്പ ഗൗഡ (40), സി.സുദേശ (34), പി.വി.പുനീത് (30) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി കപില പുഴയോരങ്ങളിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് വെടിയൊച്ച കേൾക്കുന്നത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് നാടൻ തോക്കുമായി വേട്ടക്കാരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.