1.ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ ഓണച്ചന്ത പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു, 2. കെ.എൻ.എസ്.എസ് കൊത്തനുർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത സി.ഐ.ഡി വിഭാഗം ഡിവൈ.എസ്.പി കൃഷ്ണപ്പ ഉദ്ഘാടനം ചെയ്യുന്നു
ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ ഓണച്ചന്ത
ബംഗളൂരു: ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ ഓണച്ചന്ത പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ഉദ്‌ഘാടനം ചെയ്തു. ടി.കെ.കെ. നായർ അധ്യക്ഷത വഹിച്ചു. ജി. ജോയ്, ഇ. പത്മകുമാർ, കെ. രാജേന്ദ്രൻ, ജി. രാധാകൃഷ്ണ, വി.സി. കേശവ മേനോൻ എന്നിവർ സംസാരിച്ചു.മൈസൂരു റോഡിലെ ബൈട്രായനപുരയിലുള്ള സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ ആരംഭിച്ച ചന്ത ചൊവ്വാഴ്ച സമാപിക്കും. രാവിലെ 10 മുതൽ വൈകീട്ട് എട്ടുവരെ പ്രവർത്തിക്കുന്ന ചന്തയിൽ എല്ലാ ഓണവിഭവങ്ങളും ലഭ്യമായിരിക്കും.
കൊത്തനുർ കരയോഗം
ബംഗളൂരു: കെ.എൻ.എസ്.എസ് കൊത്തനുർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണച്ചന്ത സി.ഐ.ഡി വിഭാഗം ഡിവൈ.എസ്.പി കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. തിരുവാതിരക്കളി, കുമ്മാട്ടിക്കളി, ഓണസദ്യ എന്നിവയുണ്ടായി. രാജേഷ് നായർ നന്ദി പറഞ്ഞു.
ഓണപ്പായസം
ബംഗളൂരു: ബാംഗ്ലൂർ കേരളസമാജം കെ.ആർ പുരം സോണിന്റെ നേതൃത്വത്തിൽ ഓണക്കാലത്ത് നടത്താറുള്ള ഓണപ്പായസ വിൽപന ഇത്തവണയും ഉത്രാടദിനത്തിൽ നടത്തുമെന്ന് സോൺ ചെയർമാൻ ഹനീഫ്, കൺവീനർ ദിനേശൻ എന്നിവർ അറിയിച്ചു.ബുധനാഴ്ച നടക്കുന്ന പായസമേളയിൽ പാലട, അടപ്രഥമൻ എന്നീ പായസങ്ങൾ ലഭിക്കും. ഫോൺ: 9902949601, 8123236985.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.