Posted On
date_range Updated On
date_range എഴുത്തുകാരൻ കെ.വി. സജയിനെതിരായ വധഭീഷണി; സി.പി.എ.സി പ്രതിഷേധിച്ചു
ബംഗളൂരു: പ്രശസ്ത എഴുത്തുകാരനും നിരൂപകനും വാഗ്മിയും അധ്യാപകനുമായ കെ.വി. സജയിനെതിരെ വർഗീയവാദികൾ നടത്തിയ വധഭീഷണിയിൽ സി.പി.എ.സി പ്രവർത്തകർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
വടകര മണിയൂരിലെ വായനശാല സാംസ്കാരിക യോഗത്തിൽ സംസാരിച്ചു പുറത്തിറങ്ങിയ സന്ദർഭത്തിലാണ് ആക്രമണവും വധഭീഷണിയും ഉണ്ടായത്.
ഭരണഘടന ഉറപ്പുനൽകിയ ആവിഷ്കാരത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെ ഭീഷണി ഉയർത്തുന്ന, വധഭീഷണി മുഴക്കുന്ന ഗോദ്സെ പരിവാറിനെതിരെ എഴുത്തുകാരും മറ്റെല്ലാവരും പ്രതിഷേധിക്കണമെന്ന് സി.പി.എ.സി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.