Posted On
date_range Updated On
date_range 130 അടി താഴ്ചയിൽ വീണ് മരിച്ചു
ബംഗളൂരു: നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻ.ടി.പി.സി) കുഡ്ഗി താപവൈദ്യുതി നിലയത്തിൽ കേബിളുകൾ സ്ഥാപിക്കുന്നതിനിടെ 130 അടി താഴ്ചയുള്ള ചിമ്മിനിയിൽ വീണ് ജീവനക്കാരൻ മരിച്ചു. കിഷൻ കുമാർ ഭരദ്വാജ് (32) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി ഇദ്ദേഹം എൻ.ടി.പി.സിക്കുവേണ്ടി കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു.
പവർ സ്റ്റേഷനിൽ മതിയായ സുരക്ഷ സംവിധാനങ്ങളൊരുക്കാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് തൊഴിലാളികൾ ആരോപിച്ചു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച എൻ.ടി.പി.സി ഓഫിസിന് മുന്നിൽ പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.