Posted On
date_range Updated On
date_range ഹംപിയിൽ ചരിത്രസ്മാരകത്തിന് മുകളിൽ റീൽസെടുത്ത യുവാവ് അറസ്റ്റിൽ
ബംഗളൂരു: ചരിത്ര സ്ഥലമായ ഹംപിയിലെ സ്മാരകത്തിന് മുകളില്‍ കയറി റീൽസിനായി നൃത്തം ചെയ്ത് വിഡിയോ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
മാണ്ഡ്യ പാണ്ഡവപുര സ്വദേശി കെ.എന്‍. ദീപക്ഗൗഡ (25) ആണ് അറസ്റ്റിലായത്. ഇയാള്‍ ഹംപിയിലെ ഹേമകൂട മലയില്‍ നിന്ന് നൃത്തം ചെയ്ത ശേഷം സമീപത്തെ സ്മാരകത്തിന് മുകളില്‍ വലിഞ്ഞു കയറി നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ ഹംപി പൊലീസ് സ്വമേധയാ കേസെടുത്തു.സമൂഹ മാധ്യമ അക്കൗണ്ട് നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രണ്ടു വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ലഭിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.