Posted On
date_range Updated On
date_range കാവ്യാലാപനവും സംവാദവും ഇന്ന്
ബംഗളൂരു: മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി സിCPAC.പി.എ.സി സംഘടിപ്പിക്കുന്ന കാവ്യാലാപനവും സംവാദവും ശനിയാഴ്ച നടക്കും.
വൈകീട്ട് 4.30ന് ജീവൻ ഭീമനഗറിലെ കാരുണ്യ ഹാളിൽ നടക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യും. ‘ആശാൻ എന്ന കവിയെ സൃഷ്ടിച്ച ചരിത്ര പശ്ചാത്തലവും ആശാന്റെ സംഭാവനകളും’ എന്ന വിഷയം ആസ്പദമാക്കി എഴുത്തുകാരിയും പ്രഭാഷകയുമായ വി.എസ്. ബിന്ദു സംസാരിക്കും.
തുടർന്നു നടക്കുന്ന സംവാദത്തിൽ ബംഗളൂരുവിലെ സാംസ്കാരിക പ്രവർത്തകരും ആസ്വാദകരും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ആശാന്റെ കവിതാലാപനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.