Posted On
date_range Updated On
date_range കർണാടക: ബി.ജെ.പി, ജനതാദൾ എം.എൽ.എമാർക്ക് കോൺഗ്രസ് സീറ്റ്; സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്ത്
ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി. 42 സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പുറത്തിറക്കിയത്.
ബി.ജെ.പി എം.എൽ.എ ബാബുറാവു ചിൻജാൻസൂറിനും ജനതാദൾ എം.എൽ.എ എസ്.ആർ ശ്രീനിവാസിനും സർവോദയ കർണാടക പാർട്ടി വിട്ട ദർശൻ പുട്ടന്നൈക്കും കോൺഗ്രസ് സീറ്റ് നൽകി. ബാബുറാവു ഗുമിത്കലിലും ശ്രീനിവാസ് ഗുബ്ബിലും ദർശൻ മേലുകോട്ടെയിലുമാണ് ജനവിധി തേടുക.
കർണാടക നിയമസഭയിലെ 224 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് മേയ് 10നും വോട്ടെണ്ണൽ മേയ് 13നുമാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.