Posted On
date_range Updated On
date_range വിദ്യാർഥിനിയെ അധ്യാപിക പീഡിപ്പിച്ചതായി പരാതി
ബംഗളൂരു: മൂന്നുവയസ്സുകാരിയായ എൽ.കെ.ജി വിദ്യാർഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കെ.ജി ഹള്ളി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതിനെ തുടർന്ന് ഡോക്ടറുടെ പരിശോധനയിലാണ് പീഡന വിവരം അറിഞ്ഞത്. പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് അധ്യാപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ അന്വേഷണത്തിനുശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കൂ എന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.