Posted On
date_range Updated On
date_range ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ഓണാഘോഷം 21ന്
ബംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ഓണാഘോഷം ഞായറാഴ്ച രാവിലെ സിറ്റി കോർപറേഷന് സമീപം ഹോട്ടൽ ജിയോയിൽ നടക്കും. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും.
എഴുത്തുകാരൻ മുഹമ്മദ് കുനിങ്ങാട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഡോ. രാജൻ വിശിഷ്ടാതിഥിയാകും. ഡോ. മാത്യു മാമ്പ്ര ഓണസന്ദേശം നൽകും. കലാപരിപാടികൾക്ക് ജയ്സൺ ജോസഫ് നേതൃത്വം നൽകും. ഓണസദ്യയോടെ പരിപാടികൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.