Posted On
date_range Updated On
date_range ചെന്നൈ -ബംഗളൂരു ഡബ്ൾ ഡക്കർ ട്രെയിൻ പാളം തെറ്റി
ബംഗളൂരു: ചെന്നൈയിൽനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഡബ്ൾ ഡക്കർ ട്രെയിൻ പാളം തെറ്റി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ കുപ്പത്തുവെച്ചാണ് അപകടം. ട്രെയിനിന്‍റെ ചക്രങ്ങൾ പാളം തെറ്റിയെങ്കിലും ബോഗികൾ മറിയാത്തതിനാൽ വലിയ അപകടം ഒഴിവായി.
ആർക്കും കാര്യമായ പരിക്കില്ലെന്ന് യാത്രക്കാർ അറിയിച്ചു. അപകടത്തെ തുടർന്ന് റെയിൽവെ അധികൃതർ നടപടികൾ സ്വീകരിച്ചുവരികയാണ്. അപകടത്തിൽപെട്ട ട്രെയിൻ പൂർവസ്ഥിതിയിലാക്കുന്നതുവരെ ചെന്നൈ- ബംഗളൂരു ലൈനിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.