പ്രഫ. ഭഗവാൻ
ബംഗളൂരു: വൊക്കലിഗ സമുദായവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ പ്രഫ. കെ.എസ്. ഭഗവാനെതിരെ മൈസൂരു ദേവരാജ് പൊലീസ് കേസെടുത്തു. ഒക്ടോബർ 13ന് മഹിഷ ദസറ ചടങ്ങിൽ സംസാരിക്കവെയാണ് വിവാദ പരാമർശം. അഖില കർണാടക രാജ്യ വൊക്കലിഗ സംഘ പ്രസിഡന്റ് സി.ജി. ഗംഗാധറാണ് പരാതിക്കാരൻ.
കലാപശ്രമം, ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രഫ. കെ.എസ്. ഭഗവാനെതിരെ വൊക്കലിഗരുടെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ചിക്കമഗളൂരുവിൽ നടന്ന മഹിഷ ദസറ ആഘോഷത്തിന് സംഘാടകർ പ്രഫ. കെ.എസ്. ഭഗവാനെ ക്ഷണിച്ചിരുന്നെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹം പങ്കെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.