കാറിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ഓടുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
മംഗളൂരു: ബൈന്ദൂർ നാവുണ്ട മേൽപാലത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. കട്കെരെയിൽനിന്ന് ഉപ്പുണ്ടയിലേക്ക് പോകുമ്പോഴാണ് സംഭവം. ഡ്രൈവർ നിതേഷ് (31), യാത്രക്കാരനായ ചന്തു (73) എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
റോഡിൽ കനത്ത പുക നിറഞ്ഞതിനെത്തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. ബൈന്ദൂർ ഫയർ സ്റ്റേഷനിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.