Posted On
date_range Updated On
date_range കുടകിൽ കഞ്ചാവ് വേട്ട; എട്ട് പേർ അറസ്റ്റിൽ
മംഗളൂരു: കുടക് പൊലീസ് ബുധനാഴ്ച നടത്തിയ കഞ്ചാവ് വേട്ടയിൽ എട്ടു യുവാക്കൾ അറസ്റ്റിലായി. 1.243കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അരെക്കാടുവിലെ കെ.റാഷിദ് (23), വൊണ്ട്യൻഗഡിയിലെ എച്ച്.ആർ.സുധീഷ്(23), മൈസൂറു കെ.സി.പി കോളനിയിലെ എം.ഇംറാൻ ഖാൻ(35),മുർത്തമുടിയിലെ എം.പ്രകാശ്(24),ചെരമ്പനയിലെ എച്ച്.എം.ശാന്തകുമാർ (27), കഡഗഡലുവിലെ എസ്.എം.സജീർ(37),മൈസൂറു ശാന്തി നഗർ സ്വദേശികളായ എം.ഇ.നിയാസ്(35),കെ.എം.ഇംറാൻ ഖാൻ(46) എന്നിവരാണ് അറസ്റ്റിലായത്.
വീരാജ്പേട്ട സർക്ക്ൾ ഇൻസ്പെക്ടർ ബി.എസ്.ശിവരുദ്രപ്പയുടേയും വീരാജ്പേട്ട റൂറൽ പൊലീസ് സബ് ഇൻസ്പെക്ടർ സി.സി.മഞ്ചുനാഥിന്റേയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കഡനൂർ-നപോക് ലു റോഡ് ജങ്ഷനിൽ നിന്ന് കഞ്ചാവ് വിൽപ്പനക്കിടെയാണ് യുവാക്കൾ പിടിയിലായതെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.