Posted On
date_range Updated On
date_range തിരക്കേറിയ റോഡുകളിൽ അധിക നികുതി
ബംഗളൂരു: തിരക്കേറിയ റോഡുകളിലേക്കു പ്രവേശിക്കുന്ന വാഹനങ്ങളിൽനിന്ന് അധികനികുതി ഈടാക്കണമെന്ന ആസൂത്രണ വകുപ്പിന്റെ നിർദേശം സർക്കാറിന്റെ പരിഗണനയിൽ. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ഈ നിർദേശം. തിരക്കേറിയ റോഡുകളിൽ അധികനികുതി ഈടാക്കുമ്പോൾ അത്യാവശ്യക്കാരല്ലാത്തവർ ഇത്തരം റോഡുകളിൽ പ്രവേശിക്കില്ല. അതുവഴി ഗതാഗതക്കുരുക്ക് കുറയും. ഇത്തരത്തിലുള്ള അധികനികുതി വരുമാനം റോഡ് വികസനത്തിനായാണ് ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.