Posted On
date_range Updated On
date_range ബംഗളൂരുവിൽ സ്വകാര്യ സ്കൂളിന് ബോംബ് ഭീഷണി
ബംഗളൂരു: നഗരത്തിൽ സ്വകാര്യ സ്കൂളിനുനേരെ ബോംബ് ഭീഷണി. ഉച്ചയോടെ സെന്റ് മാർക്സ് റോഡിലെ ബിഷപ് കോട്ടൺ സ്കൂളിലാണ് ഭീഷണിയുണ്ടായത്. സ്കൂൾ പരിസരത്ത് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഇ-മെയിൽ.
ഇതേത്തുടർന്ന് മാനേജ്മെന്റ് പൊലീസിൽ വിവരമറിയിച്ചു. വിദ്യാർഥികളെ കാമ്പസിൽ നിന്ന് ഒഴിപ്പിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വെങ്കിട്ടരമണ എന്നയാളുടെ പേരിലാണ് ഇ-മെയിലുകൾ അയച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.