ബി.എൻ. ചന്ദ്രപ്പ
Posted On
date_range Updated On
date_range ബി.എൻ. ചന്ദ്രപ്പ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ്
ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റായി ബി.എൻ. ചന്ദ്രപ്പയെ നിയമിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റായിരുന്ന ആർ. ധ്രുവനാരായണ മാർച്ച് 11ന് അന്തരിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ബി.എൻ. ചന്ദ്രപ്പയുടെ നിയമനത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുമതി നൽകിയത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ 140 സീറ്റ് ലക്ഷ്യമിടുന്ന കോൺഗ്രസ് സംഘടന സംവിധാനം ശക്തമാക്കിയാണ് പ്രചാരണത്തിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.