Posted On
date_range Updated On
date_range ബി.എം.എഫ് പരിസ്ഥിതി സൗഹൃദ ക്യാമ്പ്
ബംഗളൂരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് കൂട്ടായ്മ ദ്വിദിന പരിസ്ഥിതി സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു. ബാംഗ്ലൂർ കനകപുരയിലുള്ള വൈൽഡ് വാലി റിട്രീറ്റിൽ നടന്ന ക്യാമ്പിൽ 50ലധികം അംഗങ്ങൾ പങ്കെടുത്തു. പരിസ്ഥിതിയെ അടുത്തറിയാനും അംഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധം കൂടുതൽ ദൃഢമാക്കാനും ക്യാമ്പുകൊണ്ട് സാധ്യമായി. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. സുമോജ് മാത്യു, അജിത്ത് വിനയചന്ദ്രൻ, സൈഫുദ്ദീൻ, രഞ്ജിക, ഗിരീഷ്, ബെനറ്റ്, വൈഷ്ണവി, ശ്യാം, പ്രേം, ടോം ദേവൻ, രിനാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.