തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക് പുത​പ്പു​മാ​യി ബി.​എം.​എ​ഫ്

ബം​ഗ​ളൂ​രു: തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന നി​രാ​ലം​ബ​രാ​യ​വ​ർ​ക്ക് ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫ്ര​ണ്ട്സ് (ബി.​എം.​എ​ഫ്) പു​ത​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​ട്ടാം ത​വ​ണ​യാ​ണ് പു​ത​പ്പു​ക​ളു​ടെ വി​ത​ര​ണം. സി​റ്റി മാ​ർ​ക്ക​റ്റ്, ക​ലാ​സി​പാ​ള​യം, മെ​ജ​സ്റ്റി​ക് ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ട​ത്തി​ണ്ണ​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും അ​ന്തി​യു​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്തി പു​ത​പ്പു​ക​ൾ കൈ​മാ​റി.

പ​ഞ്ച​ഗു​സ്തി ഇ​ന്ത്യ​ൻ താ​രം ഗി​രീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സു​മോ​ജ് മാ​ത്യു, അ​ജി​ത് വി​ന​യ്, ര​ഞ്ജി​ക, പ്രേം​കു​മാ​ർ, അ​ർ​ച്ച​ന സു​നി​ൽ, റി​ജോ, രി​നാ​സ്, സു​നി​ൽ, ജോ​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബം​ഗ​ളൂ​രു​വി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9986894664 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - BMF blankets those who end up sleeping on the streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.