മേൽപാലത്തിൽ എൻ.എസ്.യു.ഐ പ്രവർത്തകർ ഭഗത് സിങ് ബാനർ സ്ഥാപിക്കുന്നു
Posted On
date_range Updated On
date_range മേൽപാലത്തിൽ സവർക്കറുടെ പേര് മറച്ച് ഭഗത് സിങ്ങിന്റെ പേര് സ്ഥാപിച്ചു
ബംഗളൂരു: യെലഹൻക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബംഗളൂരു മേൽപാലത്തിൽ വീർ സവർക്കറുടെ പേരിനു മുകളിൽ ചൊവ്വാഴ്ച വൈകീട്ട് എൻ.എസ്.യു.ഐ പ്രവർത്തകർ കറുപ്പ് ചായം തേച്ചു. സവർക്കറുടെ പേര് മറച്ച് ഭഗത് സിങ് ഫ്ലൈ ഓവർ എന്ന ബാനർ സ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ എൻ.എസ്.യു.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മേൽപാലത്തിന് സവർക്കറുടെ പേരിടുന്നതിനെതിരെ വലിയ എതിർപ്പുയർന്നിരുന്നു. കഴിഞ്ഞ ബി.ജെ.പി സർക്കാർ എതിർപ്പുകൾ അവഗണിച്ച് നാമകരണം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.