ബം​ഗ​ളൂ​രു-​ക​ണ്ണൂ​ർ എ.​സി സ്‍പെ​ഷ​ൽ ട്രെ​യി​ൻ ഇ​ന്ന്

ബം​ഗ​ളൂ​രു: ഹോ​ളി തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് അ​നു​വ​ദി​ച്ച സ്‍പെ​ഷ​ൽ ട്രെ​യി​ൻ ചൊ​വ്വാ​ഴ്ച രാ​ത്രി 11.55ന് ​പു​റ​പ്പെ​ടും. ബൈ​യ​പ്പ​ന​ഹ​ള്ളി സ​ര്‍ എം. ​വി​ശ്വേ​ശ്വ​ര​യ്യ ടെ​ര്‍മി​ന​ലി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബം​ഗ​ളൂ​രു- ക​ണ്ണൂ​ർ ഹോ​ളി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ട്രെ​യി​ൻ (06501) ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ക​ണ്ണൂ​രി​ലെ​ത്തും. 18 എ.​സി ത്രീ ​ട​യ​ര്‍ സ്ലീ​പ്പ​ര്‍ കോ​ച്ചു​ക​ളു​ണ്ടാ​വും. കെ.​ആ​ർ പു​രം (രാ​ത്രി 12.38), ബം​ഗാ​ർ​പേ​ട്ട് (പു​ല​ര്‍ച്ചെ 1.23), സേ​ലം (പു​ല​ര്‍ച്ചെ 5.12), ഈ​റോ​ഡ് (രാ​വി​ലെ 6.25), തി​രു​പ്പൂ​ര്‍ (രാ​വി​ലെ 7.13), കോ​യ​മ്പ​ത്തൂ​ര്‍ (8.12), പാ​ല​ക്കാ​ട് (9.32), ഷൊ​ര്‍ണൂ​ര്‍ (10.22), തി​രൂ​ര്‍ (11.08), കോ​ഴി​ക്കോ​ട് (11.50) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്‌​റ്റോ​പ്പു​ണ്ടാ​കും. ബു​ധ​നാ​ഴ്ച രാ​ത്രി 10.40ന് ​ക​ണ്ണൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ- ബം​ഗ​ളൂ​രു ഹോ​ളി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ട്രെ​യി​ൻ (06502) വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും.

Tags:    
News Summary - Bangalore-Kannur AC Special Train Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.