ബാം​ഗ്ലൂ​ർ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഇ​ഫ്താ​ർ സം​ഗ​മം ഇ​ന്ന്

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഇ​ഫ്താ​ർ സം​ഗ​മം ഞാ​യ​റാ​ഴ്ച ശി​വാ​ജി ന​ഗ​ർ ഷം​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ഇ​സ്‍ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ന്റ് കെ.​വി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

‘ഇ​സ്‍ലാം മ​ഹ​ത്ത​ര​മാ​ണ്, പ​രി​ഹാ​ര​മാ​ണ്’ പ്ര​മേ​യ​ത്തി​ൽ ഒ​രു മാ​സ​ത്തോ​ള​മാ​യി ന​ട​ക്കു​ന്ന കാ​മ്പ​യി​ന്റെ സ​മാ​പ​നം കൂ​ടി​യാ​ണ് സം​ഗ​മം.

ഉ​ച്ച​ക്ക് 2.30ന് ​ആ​രം​ഭി​ക്കു​ന്ന വി​ജ്ഞാ​ന​സ​ദ​സ്സി​ൽ ഹാ​രി​സ് ബി​ൻ സ​ലീം പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. വി​ശ്വാ​സ, ക​ർ​മ, കു​ടും​ബ വി​ഷ​യ​ങ്ങ​ളി​ൽ നി​സാ​ർ സ്വ​ലാ​ഹി, ഫി​റോ​സ് സ്വ​ലാ​ഹി, ബി​ലാ​ൽ കൊ​ല്ലം എ​ന്നി​വ​ർ സം​സാ​രി​ക്കും. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​കം ഒ​രു​ക്കി​യ ‘റ​യ്യാ​ൻ സ​ർ​ഗ​വി​രു​ന്ന്’ അം​ജ​ദ് മ​ദ​നി ന​യി​ക്കും. ഇ​സ്‍ലാ​മി​നെ ആ​ധി​കാ​രി​ക​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന ഗ്ര​ന്ഥ​ങ്ങ​ള​ട​ങ്ങി​യ വി​പു​ല​മാ​യ പു​സ്ത​ക​മേ​ള​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Bangalore Islahi Center Iftar Meeting Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.