Posted On
date_range Updated On
date_range ബംഗളൂരു: 16കാരൻ ഷോക്കേറ്റ് മരിച്ചു
ബംഗളൂരു: ധാർവാഡിൽ ക്രിക്കറ്റ് കളിക്കിടെ 16കാരൻ ഷോക്കേറ്റ് മരിച്ചു. മദിഹാൽ സിദ്ധരാമ കോളനിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വീടിനു മുകളിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന ശ്രേയസ് സിന്നൂരയാണ് മരിച്ചത്. കളിക്കിടെ പന്ത് ക്യാച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് തൂങ്ങിക്കിടന്നിരുന്ന വൈദ്യുതി വയറിൽ സ്പർശിച്ചതാണ് അപകട കാരണം. പത്താംക്ലാസ് വിദ്യാർഥിയാണ്. ശ്രേയസിനെ രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരൻ പരിക്കേറ്റ് ചികിത്സയിലാണ്. വൈകീട്ട് അഞ്ചോടെ സ്കൂൾ വിട്ടുവന്ന ശേഷം മകൻ കളിക്കാൻ പോയതായിരുന്നെന്ന് പിതാവ് അശോക് സിന്നൂര പറഞ്ഞു. അപകടത്തിനുടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.