ബി. ​ദ​യാ​ന​ന്ദ ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ

ബം​ഗ​ളൂ​രു: ഇ​ന്റ​ലി​ജ​ൻ​സ് എ.​ഡി.​ജി.​പി​യാ​യ ബി. ​ദ​യാ​ന​ന്ദ​യെ പു​തി​യ ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. 1994 ബാ​ച്ച് ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദ​യാ​ന​ന്ദ നേ​ര​ത്തേ ബം​ഗ​ളൂ​രു സി​റ്റി ​ക്രൈം ​ആ​ൻ​ഡ് ട്രാ​ഫി​ക് ജോ​യ​ന്റ് ക​മീ​ഷ​ണ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് നാ​ല് മു​തി​ർ​ന്ന ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ​ത്.

സി​റ്റി ട്രാ​ഫി​ക് സ്​​പെ​ഷ​ൽ ക​മീ​ഷ​ണ​റാ​യ എം.​എ. സ​ലീ​മി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് (സി.​ഐ.​ഡി), ബം​ഗ​ളൂ​രു സ്​​പെ​ഷ​ൽ യൂ​നി​റ്റ്-​സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗം ഡി.​ജി.​പി​യാ​യി നി​യ​മി​ച്ചു. നി​ല​വി​ലെ ബം​ഗ​ളൂ​രു പൊ​ലീ​സ് ക​മീ​ഷ​ണ​ർ സി.​എ​ച്ച്. പ്ര​താ​പ് റെ​ഡ്ഡി​യെ, ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗം ഡി.​ജി.​പി​യാ​യി സ്ഥ​ലം​മാ​റ്റി. സി.​ഐ.​ഡി എ.​ഡി.​ജി.​പി​യാ​യ കെ.​വി. ശ​ര​ത് ച​ന്ദ്ര​യെ ഇ​ന്റ​ലി​ജ​ൻ​സ് എ.​ഡി.​ജി.​പി​യാ​യും മാ​റ്റി നി​യ​മി​ച്ചു.

Tags:    
News Summary - B. Dayananda Bangalore City Police Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.